Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bindu Krishna

കോ​റോ ഹെ​ൽ​ത്ത് കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ; വെ​ള്ളി​യാ​ഴ്ച ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: കോ​റോ ഹെ​ൽ​ത്ത് എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ഓ​ഫീ​സു​ക​ളി​ൽ നി​ന്ന് ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. വെ​ള്ളി​യാ​ഴ്ച വ​രെ ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​ത് ക​മ്പ​നി​യു​ടെ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കി​യാ​ണ് തൊ​ഴി​ൽ മ​ന്ത്രി നേ​രി​ട്ട് ക​മ്പ​നി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി 10ന് ​ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ലേ​ബ​ർ കോ​ഡ് അ​നു​സ​രി​ച്ചാ​ണെ​ങ്കി​ലും കോ​റോ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യ സ​മീ​പ​ന​മാ​ണ്. മു​ന്നൂ​റി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് മു​ൻ​പ് വ​കു​പ്പി​നെ അ​റി​യി​ക്ക​ണം എ​ന്ന​താ​ണ് നി​യ​മം.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തു​റ​ന്ന സ​മീ​പ​ന​മാ​ണ്, അ​തു​കൊ​ണ്ട് ക​മ്പ​നി​ക്ക് എ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ ച​ർ​ച്ച ന​ട​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ്ഥാ​പ​നം സം​സ്ഥാ​ന​ത്തി​ൽ ത​ന്നെ നി​ല​നി​ർ​ത്തി ജീ​വ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച​ത്തെ ച​ർ​ച്ച​യി​ൽ പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ​ത്തു വ​രെ ക​മ്പ​നി വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഫീ​സി​ൽ എ​ത്താം എ​ന്നു​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച​ത്തെ യോ​ഗ​ത്തി​നു​ശേ​ഷം ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ ഉ​റ​പ്പ്.

ക​മ്പ​നി​യു​ടെ അ​ഭി​ഭാ​ഷ​ക പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. അ​തു​പ്ര​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ച്ചി​യി​ലെ​യും കോ​ഴി​ക്കോ​ടേ​യും ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​രെ പ​ക്ഷേ ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​യി​ല്ല.

Kerala

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ര​ണ്ട് വ​നി​ത​ക​ൾ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക്; ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: പു​തി​യ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി കോ​ൺ​ഗ്ര​സ്. വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് വ​നി​ത​ക​ൾ മ​ന്ത്രി​മാ​രാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ബി​ന്ദു കൃ​ഷ്ണ, കെ.​എ. തു​ള​സി എ​ന്നി​വ​രെ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മേ മു​തി​ർ​ന്ന നേ​താ​വ് ഷാ​നി​മോ​ൾ ഉ​സ്മാ​നെ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​ക്കാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന വ​നി​താ നേ​താ​വാ​യ ബി​ന്ദു കൃ​ഷ്ണ ആ​ദ്യ​മാ​യാ​ണ് മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ നി​ർ​ണാ​യ​ക​മാ​യ വ​നി​താ ശി​ശു ക്ഷേ​മ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് ബി​ന്ദു കൃ​ഷ്ണ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​തി​നി​ധി​യാ​യ കെ.​എ. തു​ള​സി, പി​ന്നോ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും. മ​ന്ത്രി​മാ​രാ​യ ബി​ന്ദു കൃ​ഷ്ണ​യ്ക്കും കെ.​എ. തു​ള​സി​ക്കും പു​റ​മേ, പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്ത് വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഷാ​നി​മോ​ൾ ഉ​സ്മാ​നെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ച​തു​വ​ഴി പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ളി​ൽ വ​നി​ത​ക​ൾ​ക്ക് ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് കോ​ൺ​ഗ്ര​സ് ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

Kerala

ആ​ർ​എ​സ്പി കാ​ലു​വാ​രി​യോ?; ബി​ന്ദു കൃ​ഷ്ണ​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി

കൊ​ല്ലം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ​യെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​എ​സ്പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ളു​മാ​യി ആ​ർ​എ​സ്പി​യി​ലെ ചി​ല​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കൊ​ല്ലം ബീ​ച്ച് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ച് ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച‌ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ക​ലാ​ശ​ക്കൊ​ട്ട് ന​ട​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബി​ന്ദു കൃ​ഷ്‌​ണ കെ​പി​സി​സി​ക്കും ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗവും ഒ​രു മു​ൻ കൗ​ൺ​സി​ല​റും ആ​ർ​എ​സ്പി​യു​ടെ കൊ​ല്ലം സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​ർ​എ​സ്പി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്നു.

Kerala

കാ​ർ ഓ​ടി​ച്ച​ത് സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൻ; ‌അ​പ​ക​ട​ത്തെ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: യു​ഡി​എ​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കാ​റി​ടി​ച്ച് ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ. അ​പ​ക​ട​ത്തെ സി​പി​എം രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ബി​ന്ദു കൃ​ഷ്ണ ആ​രോ​പി​ച്ചു.

ത​ന്‍റെ മ​ക​നാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു​വെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ മ​ക​ന്‍റെ പേ​രി​ലു​ള്ള വാ​ഹ​നം ഓ​ടി​ച്ച​ത് സ​ഹ​പാ​ഠി​യാ​യ ദേ​വ​ന​ന്ദ​ൻ ആ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി. ‌‌

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൻ ആ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്നും, ഇ​യാ​ൾ തു​ട​ക്കം മു​ത​ൽ ത​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​റി​യി​ച്ചു.വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് വോ​ട്ട​ർ​മാ​ർ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

District News

ബി​ന്ദു​കൃ​ഷ്‌​ണ​യു​ടെ സ്വീ​ക​ര​ണ ജാ​ഥ​ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണം

കൊ​ല്ലം : കൊ​ല്ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ബി​ന്ദു കൃ​ഷ്‌​ണ​യു​ടെ സ്വീ​ക​ര​ണ ജാ​ഥ​ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണം.

മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ സം​ഘം മു​ക്കി​ൽ വ​ച്ചാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അഞ്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സ് നോ​ക്കി നി​ൽ​ക്കെ​യാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.


എ​ന്നാ​ൽ അ​ക്ര​മം ത​ട​യാ​നോ, അ​ക്ര​മി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്‌​ണയ്ക്ക് ​നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.


അ​ക്ര​മം പോ​ലീ​സ് ത​ട​യാ​തി​രു​ന്ന​പ്പോ​ൾ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. അ​ക്ര​മം സം​ബ​ന്ധി​ച്ച് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

 പോ​ലീ​സി​ന്‍റെ നി​ഷ്‌​ക്രി​യ​ത്വം അ​തി​ശ​യ​ക​രം: എ.​കെ. ഹ​ഫീ​സ്

കൊ​ല്ലം : മ​ങ്ങാ​ട് വ​ച്ചു ബി​ന്ദു കൃ​ഷ്‌​ണ​യു​ടെ സ്വീ​ക​ര​ണ ജാ​ഥ​യ്ക്ക് നേ​രെ ഡി​വൈ​എ​ഫ്ഐ ഗു​ണ്ട​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​പ്പോ​ൾ പോ​ലീ​സ് നി​ഷ്ക്രി​യ​ത്വം പാ​ലി​ച്ച​ത് അ​മ്പ​ര​പ്പി​ച്ചു​വെ​ന്ന് യു​ഡി​എ​ഫ് സെ​ൻ​ട്ര​ൽ ഇ​ല​ക്്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.കെ. ഹ​ഫീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് അ​ക്ര​മം ത​ട​യാ​ൻ പോ​ലും ഇ​ട​പെ​ട്ടി​ല്ല എ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. ബി​ന്ദു കൃ​ഷ്‌​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​വാ​ണ്. അ​തി​നെ അ​ക്ര​മം കൊ​ണ്ട് കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും എ.​കെ. ഹ​ഫീ​സ് പ​റ​ഞ്ഞു.

District News

ബി​ന്ദു​കൃ​ഷ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു

കൊ​ല്ലം: യു​ഡി​എ​ഫ് കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ബി​ന്ദു​കൃ​ഷ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് റോ​ഡ്‌​ഷോ​യോ​ട് കൂ​ടി തു​ട​ക്കം കു​റി​ച്ചു.

ഇന്നലെ രാ​വി​ലെ 8.30 ന് ​ഡി​സി​സി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ഡിസിസി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലു​ടെ​നീ​ളം ആ​വേ​ശ​ക​ര​മാ​യ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടോ​ടെ ലി​ങ്ക് റോ​ഡി​ൽ സ​മാ​പി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്‌​ഷോ​യി​ൽ പ​ങ്കു​ചേ​ർ​ന്നു.

മേ​യ​ർ എ. ​കെ. ഹ​ഫീ​സ്,യു ​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ ആ​ർ. സു​നി​ൽ, യു ​ഡി എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ റോ​ഡ് ഷോ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
അതേസമയം ബി​ന്ദു​കൃ​ഷ്ണ ഇ​ന്ന് 12ന് ​കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ നാ​മ​നി​ർ​ദേശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് യുഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി .​ആ​ർ. പ്ര​താ​പ​ച​ന്ദ്ര​നും ക​ൺ​വീ​ന​ർ ആ​ർ. സു​നി​ലും അ​റി​യി​ച്ചു.

ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി നേ​താ​ക്ക​ൻ​മാ​രു​ടെ സ്മൃ​തി മ​ണ്ഡ​പ​ങ്ങ​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.

Kerala

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മാ​യി​ല്ല, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് മു​ൻ​പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ. കൊ​ല്ലം ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ നി​ന്നു​മാ​ണ് ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്.

വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യും പോ​രാ​ടു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്നി​ട്ടും കു​റ​ച്ച് വോ​ട്ടി​ന് തോ​റ്റ ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​രു​ടെ കു​ടും​ബാം​ഗ​മാ​യി ഇ​ന്നും നാ​ളെ​യും അ​വ​രോ​ടൊ​പ്പം ഞാ​നു​ണ്ടാ​കും.-​ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല: ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റമി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു കൃ​ഷ്ണ. താ​ൻ മാ​സാ​മാ​സം നി​ല​പാ​ട് മാ​റ്റാ​റി​ല്ലെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

എ​ന്‍റെ കൃ​ത്യ​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. അ​തി​ല്‍ മാ​റ്റ​മി​ല്ല. എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ രാ​ഹു​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ല്‍​ക്കു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു ത​ട​സ​വും ഇ​ല്ല. അ​തൊ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ല', ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​കേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എ​മ്മി​ന് രാ​ഹു​ലി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് കൃ​ത്യ​മാ​യ ന​ട​പ​ടി​യും നി​ല​പാ​ടും എ​ടു​ത്ത പാ​ര്‍​ട്ടി​യാ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

Latest News

Corehub Up